റിലീസിന് മുമ്പേ തന്നെ ഏറെ പുരസ്കാരങ്ങൾ നേടിയ ധരണി നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു. പാരാലക്സ് ഫിലിം ഹൗസിൻറെ ബാനറിൽ ശ്രീവല്ലഭൻ. ബി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയിട്ടുണ്ട്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പണ്ഡിറ്റ് ജസ് രാജിൻറെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖർജി ആദ്യമായി മലയാള സിനിമയിൽ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ് ധരണി. എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിത ഉണ്ണി. തുടങ്ങി ബേബി മിഹ്സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്‌ഷാൻ അറാഫത്ത്, അൻസിഫ്, ഐഷാൻ അറാഫത്ത്, അഭിനവ്, ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ വർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് ധരണി നാളെ തിയ്യറ്ററുകളിൽ നിറഞ്ഞാടാൻ എത്തുന്നത്. സംവിധാന മികവുകൊണ്ടും ഗാനങ്ങൾ കൊണ്ടും ഇതിനോടകം ധരണി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചുകഴിഞ്ഞു.