Home Entertainment ‘ഒരു ജാതി മനുഷ്യൻ’; ലിറിക്കൽ ഗാനം റിലീസ് ചെയ്തു

‘ഒരു ജാതി മനുഷ്യൻ’; ലിറിക്കൽ ഗാനം റിലീസ് ചെയ്തു

93
0

വെയ് ടുസിന്റെ ഫിലിം ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്ത ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനം പുറത്തിറങ്ങി. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ യൂനുസിയോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.”കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ ഉള്ള റോക്ക് മ്യൂസിക് രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ജയിംസ് എലിയ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, അരിസ്റ്റോ സുരേഷ്, ലിഷോയ്  എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. .  റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം, റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ,സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ദിക്ക്, അൻവർ സാദത്ത്, എന്നിവരും ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.

 

Previous articleശബരിമല തീര്‍ഥാടനം; പമ്പയില്‍ കണ്‍ട്രോള്‍ റൂം; ആരോഗ്യ വകുപ്പ് സജ്ജം
Next articleഐഷ സുല്‍ത്താനയുടെ ഫ്ലഷ്: ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി