ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ. മകൻ വിനീത് നായകനാകുന്ന കുറുക്കന്‍ എന്ന സിനിമയിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി.അഭിനയരംഗത്തേക്കുള്ള ശ്രീനിവാസന്‍റെ തിരിച്ചുവരവിനെ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം. തന്‍റെ അവശതയൊക്കെ മറി കടന്ന് അദ്ദേഹം സിനിമാ ലൊക്കേഷനിലെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു.എങ്കിലും സിനിമയെ മറന്നൊരു ജീവിതമില്ല. ചെറിയ ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രവുമായാണ് ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം മകന്‍ വിനീതിനും ഭാര്യക്കുമൊപ്പമാണ് ശ്രീനിവാസന്‍ സെറ്റിലെത്തിയത്. മേക്കപ്പിട്ട ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറിലാണ് കാരവനിലേക്കും സെറ്റിലേക്കുമുള്ള യാത്ര.ഫണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കുറുക്കനില്‍ സുപ്രധാന വേഷമാണ് ശ്രീനിവാസന്. ഇരുപത് ദിവസം ചിത്രീകരണ സംഘത്തിനൊപ്പം ശ്രീനിവാസനുണ്ടാകും ചിത്രത്തിൽ സുധീർ കരമന, ഷൈൻ ടോം ചാക്കോ,ഹൻസിബ ഹസൻ,മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.