Home Entertainment ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു 

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു 

38
0

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യൻ ബാറ്റും പിടിച്ച് ഒരു ഹോസ്റ്റിന് സമീപം വീൽചെയറിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. വീൽചെയർ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിൻറേതായി മുൻപ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വി എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമ്മാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ്വേ ഷമിടുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നു. മെജോ ജോസഫാൻ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Previous articleതലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Next articleപ്രമുഖ നോവലിസ്റ്റ് സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു