Home Entertainment ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്ന് മുതൽ തീയറ്ററുകളിൽ

ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്ന് മുതൽ തീയറ്ററുകളിൽ

23
0

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് നടി ഭാവന. ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാകുകയാണ് സിനിമ പ്രവർത്തകരും ഒപ്പം താരത്തിന്റെ ആരാധകരും. ഭാവന നായികാ ആവുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചലച്ചിത്രം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. മടങ്ങിവരവ് ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ. രണ്ടാം വരവിൽ ഭാവനയ്ക്ക് ആശംസയുമായി താരലോകവും ഒപ്പമുണ്ട്. #WELCOMEBACKBHAVANA എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നതും ഇതിനു ഉദാഹരണമാണ.  സഹ പ്രവർത്തകരും താരങ്ങളുമായ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, പ്രിയ മണി, പാർവതി, മുതിർന്ന മാധ്യമപ്രവർത്തകൻ ജിതേഷ് പിള്ള തുടങ്ങിയവർ വീഡിയോ ആശംസകൾ നേർന്നു. ഈ വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണം എന്ന് നിർബന്ധിച്ച എല്ലാവരോടും നന്ദി. പുതിയ ഒരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് ഭാവന കുറിച്ചത്.  അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ആദം ജോൺ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹാന്റ് ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ഭാവനയുടെ ചിത്രം. മലയാള സിനിമയിലേക്ക് തിരിച്ചു വരില്ലെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നതായി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രതിസന്ധിയിൽ തളരാതെ ഫിനിക്ഷ് പക്ഷിയെപ്പോലെ പറന്നു ഉയരുന്ന ഭാവന ഒരുപാട് പേർക്ക് പ്രതീക്ഷയാണ്, പ്രചോദനമാണ്.

Previous articleക്ഷേമ പെൻഷൻ: ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി
Next articleഭീതിയൊഴിയാതെ: റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷം