Home Entertainment അനശ്വര നടൻ ജയന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 42 വയസ്സ്

അനശ്വര നടൻ ജയന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 42 വയസ്സ്

45
0

അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 42 വർഷം. മരണത്തിനിപ്പുറവും മലയാളികൾ ഇങ്ങനെ നെഞ്ചേറ്റിയ, ആവേശംകൊണ്ട് മറ്റൊരു നടനില്ല. മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ, ജയൻ. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയാണ് ജയൻ. മലയാളികളുള്ളിടത്തോളം കാലം ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് ഓരോ തലമുറകൾക്കിടയിലും ഹരമായി അദ്ദേഹം ഓർമ്മിക്കപ്പെടുകയാണ്. ലോക സിനിമ ചരിത്രത്തിൽ ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച ഒരു നടനുണ്ടോ എന്ന് തന്നെ സംശയമാണ്. കൊല്ലം ജില്ലയിലെ തേവള്ളിയിൽ മാധവൻപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939 ജൂലൈ 25നാണ് അദ്ദേഹത്തിന്റെ ജനനം. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയൻ കഴിഞ്ഞു.ഭാവാഭിനയത്തിനൊപ്പം തന്റെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന് മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായിക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയെ അദ്ദേഹം തന്മയത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബർ 16ന് ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.

Previous articleചര്‍ച്ച നടത്തിയിട്ട് കാര്യമില്ല; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
Next articleമണ്ഡലകാല തീര്‍ഥാടനത്തിനൊരുങ്ങി ശബരിമല; ഇന്ന് നട തുറക്കും