Home Education യൂണിഫോം അടിച്ചേൽപ്പിക്കില്ല: മുഖ്യമന്ത്രി

യൂണിഫോം അടിച്ചേൽപ്പിക്കില്ല: മുഖ്യമന്ത്രി

179
0

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം സക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ജൻഡർ ന്യൂട്രൽ വസ്ത്ര വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്ത് ലിംഗ സമത്വം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള കെ.കെ ശൈലജയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷ വിതാനവും ആരുടെമേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ല എന്നും അദ്ദേഹം പറഞ്ഞു.

Previous article5 ജി : ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ മാത്രം
Next articleരാജ്യത്ത്‌ റബ്ബർ ഉത്പാദനത്തിൽ വർദ്ധനവ്