Home Education വിമാനത്തിനുള്ളിലെ അക്രമം ആസൂത്രിതം; പ്രവര്‍ത്തകര്‍ അക്രമാസക്തമായി പെരുമാറിയതായും മുഖ്യമന്ത്രി

വിമാനത്തിനുള്ളിലെ അക്രമം ആസൂത്രിതം; പ്രവര്‍ത്തകര്‍ അക്രമാസക്തമായി പെരുമാറിയതായും മുഖ്യമന്ത്രി

229
0

വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസക്തമായി പെരുമാറി എന്നും അദ്ദേഹം പറഞ്ഞു.

കലാപം ലക്ഷ്യമിടുന്ന സമരത്തിന്റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഇപി ജയരാജനും രംഗത്തെത്തി. ഭീകര സംഘടനകള്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പൊലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാളെ ഇവര്‍ ബോംബെറിയുമെന്നും രാഷ്ട്രീയമായി നടന്ന ഗൂഡാലോചനയാണിതെന്നുമാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്.

 

Previous articleപ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം; പ്രതിഷേധിച്ച പ്രവാസികളെ കുവൈറ്റ് പുറത്താക്കും
Next articleവാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു