Home Business സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

75
0

ഓര്‍ഡര്‍ ചെയ്ത പിസ ക്യാനസല്‍ ചെയ്തതുമായി ബന്ധപ്പെട്ട പരാതിയില്‍ സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. ഛണ്ഡീഗഡ് ഉപഭോക്തൃ കോടതിയാണ് സൊമാറ്റോഴ്ക്ക് പിഴയിട്ടിരിക്കുന്നത്.

പിസ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി നിര്‍ണ്ണായക ഉത്തരവുമായി രംഗത്തെത്തിയത്. ഉപഭോക്താവിന് ഒരു സൗജന്യ മീല്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അജയ് ശര്‍മ എന്നയാളാണ് സൊമാറ്റോയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. താന്‍ ‘ഓണ്‍ ടൈം ഓര്‍ ഫ്രീ’ സൗകര്യത്തിലൂടെ ഓര്‍ഡര്‍ ചെയ്ത പിസ ഓര്‍ഡര്‍ സൊമാറ്റോ ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ഇയാളുടെ പരാതി. രാത്രി 10.15ന് ഇയാള്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് പണം നല്‍കി. എന്നാല്‍, 10.30ന് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത സൊമാറ്റോ റീഫണ്ട് നല്‍കുകയായിരുന്നു. കൃത്യസമയത്ത് ഓര്‍ഡര്‍ എത്തിക്കാന്‍ കഴിയില്ലെങ്കില്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു.

 

Previous articleചെറുവിമാനം ഹൈവേയില്‍ ഇടിച്ചിറക്കി പൈലറ്റ്
Next articleഹോട്ടലില്‍ നിന്നും വാങ്ങിയ സാമ്പാറില്‍ ചത്ത പുഴുവും പാറ്റയും