Home Business വിദ്യാഭ്യാസ പ്ലാറ്റഫോം ആയ അപ്ഗ്രേഡ് ഗുരുഗ്രാം ആസ്ഥാനമായുള്ള ടാലെന്റഡ്ജിനെ ഏറ്റെടുത്തു

വിദ്യാഭ്യാസ പ്ലാറ്റഫോം ആയ അപ്ഗ്രേഡ് ഗുരുഗ്രാം ആസ്ഥാനമായുള്ള ടാലെന്റഡ്ജിനെ ഏറ്റെടുത്തു

325
0

പ്രമുഖ ഓൺലൈൻ ഉന്നതവിദ്യാഭ്യാസ കമ്പനിയായ അപ്‌ഗ്രേഡ്, ഗുരുഗ്രാം ആസ്ഥാനമായുള്ള ടാലെന്റഡ്ജിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. റിപോർട്ടുകൾ പ്രകാരം, ഏറ്റെടുക്കലിന് ഏകദേശം 350-400 കോടി രൂപ വിലവരും. നിലവിൽ ഏറ്റവും വലിയ നാലാമത്തെ ഓൺലൈൻ എജ്യുക്കേഷൻ പ്ലാറ്റഫോം ആയ ടാലൻടെഡ്ജ് ഈ വർഷം 130 കോടിയിലധികം വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാലൻടെഡ്ജിനെ അപ്‌ഗ്രേഡിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അപ്‌ഗ്രേഡിന്റെ ചെയർപേഴ്‌സണും സഹസ്ഥാപകനുമായ റോണി സ്ക്രൂവാല പറഞ്ഞു. 2015-ൽ ആരംഭിച്ച അപ്‌ഗ്രേഡിന് 50 രാജ്യങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം പഠിതാക്കളുടെ അടിത്തറയും 300-ലധികം യൂണിവേഴ്സിറ്റി പങ്കാളിത്തവുമുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള 1,000 കമ്പനികളുടെ ക്ലയന്റ് ബേസും കമ്പനിക്ക് സ്വന്തമാണ്. യുകെ, യുഎസ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഓഫീസുകളുമുണ്ട്.

20-ലധികം സർവ്വകലാശാലകളുമായി സഹകരിച്ച് 60-ലധികം കോഴ്‌സുകൾ ടാലന്റേജ് വാഗ്ദാനം ചെയ്യുന്നു. ഐഐഎമ്മുകൾ, എക്സ്എൽആർഐ, എംഐസിഎ, യുസിഎൽഎ എക്സ്റ്റൻഷൻ എന്നിവയുൾപ്പെടെയുള്ള മികച്ച ഇന്ത്യൻ, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കൂടാതെ 5,00,000-ത്തിലധികം വ്യക്തിഗതവും കോർപ്പറേറ്റ് പഠിതാക്കളും ഉണ്ട്. ഡിഗ്രി, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ഉടനീളമുള്ള പഠിതാക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ടാലന്റേജ് യൂണിവേഴ്സിറ്റിയുമായും ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് സിഇഒയും എംഡിയുമായ ആദിത്യ മാലിക് പറഞ്ഞു.

Previous articleതൊഴില്‍ സമയം നിശ്ചയിക്കും, ചിലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാകും; വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടുമായി കേന്ദ്രം
Next articleടെഗാ ഇൻഡസ്ട്രീസ് ഐപിഒ: ഷെയർ അലോട്ട്‌മെന്റ് പരിശോധിക്കാം