Home Business ഇന്ത്യയുടെ ആഭരണ കയറ്റുമതിയില്‍ 15 ശതമാനവും യുഎഇയിലേക്ക്

ഇന്ത്യയുടെ ആഭരണ കയറ്റുമതിയില്‍ 15 ശതമാനവും യുഎഇയിലേക്ക്

51
0
Traditional Indian Gold Necklace With Earrings on black background.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയില്‍ വര്‍ദ്ധനവ്. ജം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 202122 ല്‍ 580 കോടി ഡോളറിന്റെ ജെം ആന്റ് ജ്വല്ലറി കയറ്റുമതിയാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 15 ശതമാനമാണ് യുഎഇയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചത്.

വാര്‍ഷിക അടിസ്ഥാനത്തില്‍, ജൂണ്‍ മാസത്തില്‍ യുഎഇയിലേക്കുള്ള സ്വര്‍ണാഭരണ കയറ്റുമതി 59 ശതമാനം ഉയര്‍ന്ന് 11.67 കോടി ഡോളറായി. അതേസമയം, മെയ് മാസത്തിലെ കയറ്റുമതി 63 ശതമാനം വര്‍ദ്ധിച്ച് 13.52 കോടി ഡോളറില്‍ എത്തിയിരുന്നു.

 

Previous articleകെ എസ് യു പുനസംഘടന ഉടന്‍ നടത്താന്‍ ധാരണ, വിടി ബല്‍റാമിന് ചുമതല 
Next articleകുരങ്ങുപനി: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു