Home Business ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നിഷേധിച്ച് തുര്‍ക്കി

ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നിഷേധിച്ച് തുര്‍ക്കി

137
0

ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നിഷേധിച്ച് തുര്‍ക്കി അധികൃതര്‍. മെയ് 29 ന് തുര്‍ക്കിയിലെത്തിച്ച ഒരു കപ്പല്‍ മടക്കി അയച്ചതായി വ്യാപാരികളെ ഉദ്ധരിച്ച് എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സ് ചൊവ്വാഴ്ച പറഞ്ഞു. റൂബെല്ല രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുര്‍ക്കി അധികൃതരുടെ ഈ നടപടി.

56,877 ടണ്‍ ഡുറം ഇനത്തില്‍പ്പെടുന്ന ഗോതമ്പാണ് തുര്‍ക്കി തിരിച്ചയച്ചത്. തുര്‍ക്കിയില്‍ നിന്നും ഗോതമ്പ് ചരക്ക് കയറ്റിയ കപ്പല്‍ ഗുജറാത്തിലെ കാന്‍ഡ്‌ല തുറമുഖത്തേക്ക് മടങ്ങി. ജൂണ്‍ പകുതിയോടെ കപ്പല്‍ കാണ്ട്‌ലയിലെത്തും.

അന്താരാഷ്ട്ര ഉപഭോക്താക്കള്‍ ഗോതമ്പ് വിതരണം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സമയത്താണ് തുര്‍ക്കിയുടെ തീരുമാനം. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ നാലിലൊന്ന് ഇരു രാജ്യങ്ങളും വഹിക്കുന്നതിനാല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആഗോള ഗോതമ്പിന്റെ വിതരണത്തെ സാരമായി ബാധിച്ചു.

 

Previous articleതുര്‍ക്കിയ്ക്ക് ഇനി പുതിയ പേര്; യു.എന്‍ അംഗീകരിച്ചു
Next articleഓഫീസിലെത്തണം; വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്