സംസ്ഥാനത്ത് ടര്‍ക്കി കോഴി വില്‍പ്പന വ്യാപകമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇറച്ചി വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടര്‍ക്കി ഫാമുകള്‍ വിപുലീകരിക്കുന്നത്. കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി പുതിയ ഫാമുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കൊല്ലം ജില്ലയിലെ കുരീപ്പുഴയിലുള്ള ടര്‍ക്കി ഫാം വികസിപ്പിച്ച് ടര്‍ക്കി കോഴി വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ ടര്‍ക്കി ഫാമാണ് കുരീപ്പുഴയില്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി ഉപഗ്രഹ ഫാമുകള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കൗണ്ടറിലും കൃഷി വകുപ്പിന്റെ സ്റ്റാള്‍ വഴിയും ഇറച്ചി വില്‍ക്കുകയാണ് ലക്ഷ്യം. നിലവില്‍ 300 മുതല്‍ നാനൂറ് രൂപ വരയാണ് കിലോ വില.