Home Business കണ്ടെയ്‌നര്‍ ക്ഷാമം തുടരുന്നു, തേയില കയറ്റുമതിക്ക് മ്ങ്ങലേല്‍ക്കുന്നു

കണ്ടെയ്‌നര്‍ ക്ഷാമം തുടരുന്നു, തേയില കയറ്റുമതിക്ക് മ്ങ്ങലേല്‍ക്കുന്നു

136
0

രാജ്യം കോവിഡ് നിന്നും കരകയറാന്‍ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേല്‍ക്കുന്നു. കണ്ടെയ്‌നര്‍ ക്ഷാമം നിലനില്‍ക്കുന്നിതാല്‍ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 201920 ലെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ തേയില കയറ്റുമതി 241.34 മില്യണ്‍ കിലോഗ്രാം ആയിരുന്നു. എന്നാല്‍, 202122 സാമ്പത്തിക വര്‍ഷത്തില്‍ തേയില കയറ്റുമതി 200.79 മില്യണ്‍ കിലോഗ്രാമായി ചുരുങ്ങിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 83.49 മില്യണ്‍ കിലോഗ്രാമാണ് കയറ്റുമതി. 2,116.75 കോടി രൂപയായിരുന്നു മൂല്യം. അതേസമയം, മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി മൂല്യം 2,036.37 കോടി ഡോളറും അളവ് 77.26 മില്യണ്‍ കിലോഗ്രാമും ആയിരുന്നു.

ഇവ താരതമ്യം ചെയ്യുമ്പോള്‍, ഇക്കുറി അളവില്‍ 8.06 ശതമാനം വളര്‍ച്ചയും മൂല്യത്തില്‍ 3.94 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ തേയില കയറ്റുമതി രംഗത്ത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

 

Previous article‘കത്രീന കൈഫിനെ കല്ല്യാണം കഴിക്കണം’; വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ അറസ്റ്റില്‍
Next articleഎസ് ബി ഐ യില്‍ നിന്ന് 14,000 കോടി രൂപ വായ്പ തേടി അദാനി