Home Business എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കും; 3000 പേര്‍ പുറത്തേക്ക്

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കും; 3000 പേര്‍ പുറത്തേക്ക്

201
0

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവുമായി ടാറ്റ. ജീവനക്കാരെ കുറയ്ക്കാന്‍ വിആര്‍എസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാന്‍ സാധിക്കും എന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്.

20 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം. ഈ മാസം 30 വരെയാണ് വിആര്‍എസ് അപേക്ഷ സമര്‍പ്പിക്കാനാവുക. 20 വര്‍ഷം സര്‍വീസ് അല്ലെങ്കില്‍ 55 വയസ് പൂര്‍ത്തിയായവര്‍ക്ക് വിആര്‍എസിന് അപേക്ഷിക്കാനാവും. വിമാന ജീവനക്കാരുടെയും ക്ലറിക്കല്‍ ജീവനക്കാരുടെയും മറ്റും കാര്യത്തില്‍ വിആര്‍എസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആര്‍എസിന് അപേക്ഷിക്കുന്ന യോഗ്യരായവര്‍ക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്‌സ് ഗ്രാഷ്യ തുക നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവില്‍ 12085 ജീവനക്കാരാണ് എയര്‍ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിര ജീവനക്കാരും 4001 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്.

 

Previous articleസില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങും, പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
Next articleതൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനത്തിന് മുമ്പ് വിജയഗാനം പുറത്തുവിട്ട് യുഡിഎഫ്