Home Business അടുത്ത 4-5 വർഷത്തിനുള്ളിൽ വാണിജ്യ വാഹന ബിസിനസിൽ ടാറ്റ മോട്ടോഴ്‌സ് 1 ബില്യൺ ഡോളർ നിക്ഷേപിക്കും

അടുത്ത 4-5 വർഷത്തിനുള്ളിൽ വാണിജ്യ വാഹന ബിസിനസിൽ ടാറ്റ മോട്ടോഴ്‌സ് 1 ബില്യൺ ഡോളർ നിക്ഷേപിക്കും

131
0

രാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വാണിജ്യ വാഹന ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി വരുന്ന നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ടാറ്റ ഒരു ബില്യണ്‍ ഡോളറിലധികം (7,500 കോടി രൂപ) നിക്ഷേപം നടത്തും. പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) മേഖലയില്‍ മുന്‍തൂക്കം നേടിയ കമ്പനി, വാണിജ്യ വാഹന (സിവി) വിഭാഗത്തിലും ഫ്യൂച്ചറിസ്റ്റിക് ഇവികള്‍ വിതരണം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ കാലത്തെ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ മോട്ടോഴ്‌സ് മുൻകാലങ്ങളിലെ പരമ്പരാഗത പവർട്രെയിനുകൾ പോലെ തന്നെ വിപണിയിൽ വൈദ്യുതീകരണം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സിലെ വാണിജ്യ വാഹന ബിസിനസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. ചെറിയ വാണിജ്യ വാഹനങ്ങളും കൂടുതല്‍ വിപുലീകൃത ശ്രേണിയെ നിറവേറ്റുന്നതിനായി ഗ്യാസ് അധിഷ്ഠിത ഇന്ധന സെല്‍ ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാണ് നീക്കം. സിഎന്‍ജിയിലേക്കുള്ള മാറ്റവും കമ്പനി വേഗത്തിലാക്കും.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ടാറ്റയില്‍ ചേര്‍ന്ന ശുബ്രാന്‍ഷു സിംഗ്, ഫോര്‍ഡ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര തുടങ്ങിയ മുതിര്‍ന്ന മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് കമ്പനി അതിന്റെ വില്‍പ്പന, വിപണന തന്ത്രങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്റ്റീല്‍, സിമന്റ് കമ്പനികള്‍ ഖനന ആപ്ലിക്കേഷനുകള്‍ക്കായി ഇലക്ട്രിക് ട്രക്കുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും കമ്പനി ഇതിനകം തന്നെ ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും ടാറ്റ പറയുന്നു.

Previous articleഡൽഹി കോടതിയിൽ സ്‌ഫോടനം; ടിഫിൻ ബോംബ് ആണെന്ന് സംശയം; സ്‌ഫോടക വസ്തു കണ്ടെത്തി
Next articleആദരസൂചകമായി പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകില്ല: ഖാർഗെ