ഫ്യൂച്ചർ റീട്ടെയിലും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള 27,000 കോടി രൂപയുടെ ആസ്തി വിൽപ്പന ഇടപാടിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) നടപടികൾ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഫ്യൂച്ചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു.
ഇ-കൊമേഴ്സ് കമ്പനിയായ ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ ഫെബ്രുവരി 24 ന് ഹൈക്കോടതി പരിഗണിക്കും. ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് ഡീൽ കൈകാര്യം ചെയ്യുമ്പോൾ എൻസിഎൽടി പോലുള്ള റെഗുലേറ്ററി ബോഡികൾക്ക് നടപടികളുമായി മുന്നോട്ട് പോകാനാകുമോ എന്ന വിഷയം ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചിരിരുന്നു.
അതേസമയം, സിസിഐ പാസാക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ആമസോണിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് എൻസിഎൽടി ഫെബ്രുവരി 25ലേക്ക് മാറ്റിവച്ചു. സമയം ലാഭിക്കുന്നതിനായി എൻസിഎൽടി നടപടികൾ അവസാന ഘട്ടം വരെ തുടരാൻ അനുവദിക്കണമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.