Home Business രാജ്യത്തെ യൂണികോണുകളുടെ പട്ടികയില്‍ ഇടംനേടി യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോം സ്പിന്നി; $283 മില്യൺ ഫണ്ട് സമാഹരിച്ചു

രാജ്യത്തെ യൂണികോണുകളുടെ പട്ടികയില്‍ ഇടംനേടി യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോം സ്പിന്നി; $283 മില്യൺ ഫണ്ട് സമാഹരിച്ചു

82
0

യൂസ്ഡ് കാർ റീട്ടെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ സ്പിന്നി രാജ്യത്തെ യൂണികോൺ പട്ടികയിൽ ഇടം നേടി. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിൽ പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽ നിന്ന് 283 മില്യൺ ഡോളർ കമ്പനി സമാഹരിച്ചു. അബുദാബി ആസ്ഥാനമായുള്ള എഡിക്യു, ടൈഗർ ഗ്ലോബൽ, അവെനീർ ഗ്രോത്ത് എന്നീ കമ്പനികളാണ് റൗണ്ടിന് നേതൃത്വം നൽകിയത്. സീരീസ് ഇ ഫണ്ടിംഗിലൂടെ 283 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് സ്പിന്നി യൂണികോണ്‍ കമ്പനിയായത്. 1.8 ബില്യണ്‍ ഡോളറാണ് സ്പിന്നിയുടെ നിലവിലെ മൂല്യം.

2021 ലെ പ്ലാറ്റ്‌ഫോമിലെ മൊത്ത വ്യാപാര മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 മടങ്ങ് വർധിച്ച് 300 മില്യൺ ഡോളറായി ഉയർന്നു. അടുത്ത വർഷം മൊത്ത വ്യാപാര മൂല്യം 1 ബില്യൺ ഡോളറിലെത്തുമെന്ന് കമ്പനി അറിയിച്ചു. നവംബറിൽ കമ്പനിഏകദേശം 3,500 യൂസ്ഡ് കാറുകളാണ് വിറ്റത്. കൂടാതെ കലണ്ടർ വർഷം 85,000-90,000 യൂണിറ്റ് വിൽപ്പനയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2016-ൽ സ്ഥാപിതമായ സ്പിന്നിക്ക് നിലവിൽ 15 നഗരങ്ങളിലായി 23 കാർ ഹബ്ബുകളുണ്ട്. അടുത്ത വർഷം പകുതിയോടെ ഇത് 25 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വലിയ പരസ്യങ്ങളും വിപണന ചെലവുകളുമില്ലാതെ ഇത് സംഭവിച്ചു എന്നതാണ് ഞങ്ങളുടെ വളർച്ചയുടെ നല്ല കാര്യം. ഏകദേശം 40 ശതമാനം വാങ്ങുന്നവരും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നത് ഏതെങ്കിലും തരത്തിലുള്ള റഫറൻസ് ബോണസിനേക്കാൾ മറ്റുള്ളവർ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ്.സമാഹരിച്ച പണം ഉപയോഗിച്ച് പുതിയ കമ്പനികളൊന്നും ഏറ്റെടുക്കില്ലെന്നും സ്പിന്നി സഹസ്ഥാപകനും സിഇഒയുമായ നിരജ് സിംഗ് പറഞ്ഞു.

Previous articleഅടുത്ത മാസം മുതൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അധിക നിരക്ക് നൽകേണ്ടിവരും
Next articleഫാർമസി റീട്ടെയിൽ ശൃംഖലയായ മെഡ്‌പ്ലസിന്റെ ഐപിഒ ഡിസംബർ 13ന് ആരംഭിക്കും