ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരായ ആമസോണിന്റെ ഹര്‍ജി നിരസിച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍. ജസ്റ്റിസ് എം വേണുഗോപാല്‍, അശോക് കുമാര്‍ മിശ്ര എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വാദം കേട്ട് വിധി അറിയിച്ചിരിക്കുന്നത്.
ഫ്യൂച്ചര്‍ കൂപ്പണുകളുമായുള്ള ഇകൊമേഴ്‌സ് മേജര്‍ കരാറിനുള്ള അംഗീകാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഫെയര്‍ ട്രേഡ് റെഗുലേറ്റര്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ആമസോണിന്റെ ഹര്‍ജിയാണ് ബൈഞ്ച് നിരസിച്ചത്. 200 കോടി രൂപയാണ് ആമസോണിന് മേല്‍ പിഴയായി ചുമത്തിയിരിക്കുന്നത്. പിഴ ചുമത്തിയ 200 കോടി രൂപ 45 ദിവസത്തിനകം അടയ്ക്കണമെന്നും ആമസോണിനോട് ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള ആമസോണിന്റെ ഇടപാടിന് 2019 ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നല്‍കിയ അനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.