സ്ഥിര നിക്ഷേപകര്‍ക്ക് സന്തോഷവര്‍ത്തയുമായി എസ്ബിഐ. ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ എസ്ബിഐ സ്ഥിര നിക്ഷേപകരുടെ പലിശ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. ആര്‍ബിഐ ഇത്തവണ റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.90 ശതമാനമാക്കിയിരുന്നു.
ആര്‍ബിഐയുടെ ധന നയ പ്രഖ്യാപനത്തെത്തുടര്‍ന്ന് പല ബാങ്കുകളും തങ്ങളുടെ സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ആര്‍ബിഐയുടെ നീക്കത്തിന്റെ നേരിട്ടുള്ള ഫലമായാണ് എസ്ബിഐ എഫ്ഡി പലിശ നിരക്ക് വര്‍ദ്ധനയും ഉണ്ടായത്.
ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. രണ്ട് കോടി രൂപയില്‍ താഴെയുള്ള എഫ്ഡികള്‍ക്കാണ് ഇത് ബാധകമാവുക. എസ്ബിഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെയാണ് പ്രഖ്യാപനം.