Home Business വാതില്‍പ്പടി സേവനവുമായി എസ്ബിഐ

വാതില്‍പ്പടി സേവനവുമായി എസ്ബിഐ

60
0

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്ത വാതില്‍പ്പടി സേവനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എസ്ബിഐ വാതില്‍പ്പടി സേവനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഘട്ടത്തിലാണ് കൂടുതല്‍ ആള്‍ക്കാരും ഈ സേവനം ഉപയോഗപ്പെടുത്തിയത്.

എന്നാല്‍, വാതില്‍പ്പടി സേവനം ജോയിന്റ് അക്കൗണ്ടുകള്‍, ചെറിയ അക്കൗണ്ടുകള്‍, വ്യക്തിപരമല്ലാത്ത അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ലഭിക്കില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

ഹോം ബ്രാഞ്ചിന്റെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍, കാഴ്ച വൈകല്യമുള്ളവര്‍, കെവൈസി രജിസ്‌ട്രേഷനുള്ള അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്ക് വാതില്‍പ്പടി സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒരു മാസം മൂന്നുതവണയാണ് സൗജന്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം ലഭ്യമാകുക.

 

Previous articleഅമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് ബിപാഷ ബസു
Next articleഅമൂല്‍ പാലിന് വില കൂട്ടി