മെയ് മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി മാറിയത്.
യുക്രൈന്‍ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ റഷ്യ പ്രഖ്യാപിച്ച വലിയ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 25 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്.
2021 ലും, 2022 ആദ്യപാദത്തിലും ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും ഉണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ഇത് 5 ശതമാനം വര്‍ദ്ധിച്ചു. ഇതിന് പിന്നാലെയാണ് മെയ് മാസം അത് വീണ്ടും വര്‍ദ്ധിച്ചത്