രാജ്യത്ത് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി വീണ്ടും വര്‍ദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയില്‍ വിതരണക്കാരായി റഷ്യ മാറി. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം, ഇറാഖിനെ പിന്തള്ളിയാണ് റഷ്യ ക്രൂഡോയില്‍ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സൗദി അറേബ്യക്കാണ് മൂന്നാം സ്ഥാനം.
ജൂണ്‍ മാസത്തില്‍ ആകെ ഇറക്കുമതി ചെയ്തത് 9,85,000 ബാരലാണ്. ഇതിന്റെ 21 ശതമാനവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.
മെയ് മാസത്തില്‍ 7,38,000 ബാരലാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 16 ശതമാനം മാത്രമായിരുന്നു റഷ്യയുടെ വിഹിതം. ലോകത്ത് ക്രൂഡോയില്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്.