Home Business ബാങ്ക് കൊള്ളയടിക്കാന്‍ തുരങ്ക നിര്‍മാണം; ഒടുവില്‍ തുരങ്കം തകര്‍ന്നപ്പോള്‍ രക്ഷകരായി പൊലീസ്

ബാങ്ക് കൊള്ളയടിക്കാന്‍ തുരങ്ക നിര്‍മാണം; ഒടുവില്‍ തുരങ്കം തകര്‍ന്നപ്പോള്‍ രക്ഷകരായി പൊലീസ്

64
0

ബാങ്ക് കൊള്ളയടിക്കാനായി തുരങ്കം നിര്‍മ്മിച്ച് വെട്ടിലായി പ്രതികള്‍. വത്തിക്കാനാലാണ് സംഭവം. കൊള്ളയടിക്കല്‍ ലക്ഷ്യമാക്കി നിര്‍മ്മിച്ച തുരങ്കം തകര്‍ന്നാണ് പ്രതികള്‍ വെട്ടിലാകാന്‍ കാരണമായത്. വത്തിക്കാനിലെ വയാ ഇന്നസെന്‍സോ ഇലവനിലെ റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച തുരങ്കമാണ് തകര്‍ന്നത്.

വ്യഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തുരങ്കം തകര്‍ന്നതോടെ പ്രതികള്‍ പുറത്തേക്ക് വരാന്‍ സാധിക്കാതെ അതില്‍ കുടുങ്ങുകയായിരുന്നു. മണ്ണിനടയില്‍ കുടുങ്ങിയ മോഷ്ടാക്കളെ എട്ട് മണിക്കൂറുകള്‍ക്ക് ശേഷം അഗ്‌നിശമന സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്. പിന്നാലെ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാക്കളിലൊരാള്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് മോഷണ ശ്രമം പുറത്തുവന്നത്. നാലംഗ സംഘത്തിലെ ഒരാളണ് വിവരം പോലീസിനെ ഫോണില്‍ വിളിച്ചറിയിച്ചത്. ബാങ്ക് കൊള്ളടക്കാനായി നിര്‍മ്മിച്ച തുരങ്കം തകരുകയായിരുന്നുവെന്നും ആറ് മീറ്റര്‍ ആഴത്തിലുള്ള കുഴിയില്‍ സുഹൃത്തുക്കള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇയാള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

 

Previous articleകെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
Next articleഅമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് ബിപാഷ ബസു