Home Business സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു

101
0

സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. പൊന്നി ഒഴികെയുള്ള എല്ലാ ഇനം അരികള്‍ക്കുമാണ് ഇത്തവണ വില ഉയര്‍ന്നിട്ടുള്ളത്. ജയ, ജ്യോതി തുടങ്ങിയ ഇനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെ 10 രൂപയോളമാണ് വര്‍ദ്ധിച്ചത്. ആവശ്യക്കാര്‍ ഏറെയുള്ള ഇനങ്ങളാണ് ജയയും ജ്യോതിയും.

സുരേഖ, മന്‍സൂരി, മട്ട എന്നിവയും വിലക്കയറ്റത്തിന്റെ പാതയിലാണ്. മട്ട അരിക്ക് 46 രൂപയും ബ്രാന്‍ഡഡ് മട്ടയ്ക്ക് 48 രൂപയുമാണ് വിപണി വില. അരിയുടെ വിലയ്ക്ക് പുറമേ, അവല്‍, പച്ചരി, അരിപ്പൊടി എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇത്തവണ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള അരി ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു. ഇത് പൊതു വിപണിയിലെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ശ്രീലങ്കയിലേക്ക് അരിയുടെ കയറ്റുമതി വര്‍ദ്ധിച്ചതും കേരളത്തിലെ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

Previous articleകൃഷി നഷ്ടം; 140,000 ഉള്ളി സൗജന്യമായി നല്‍കി കര്‍ഷകന്‍
Next articleയുവാക്കളോട് മദ്യത്തിന്റെ ഉപയോഗം കൂട്ടാന്‍ ആവശ്യപ്പെട്ട് ഈ രാജ്യം