Home Business ഓഫീസിലെത്തണം; വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്

ഓഫീസിലെത്തണം; വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്

159
0

ജീവനക്കാര്‍ക്ക് ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. വര്‍ക്ക് ഫ്രം ഹോ ഇനി അനുവദിക്കില്ലെന്നും ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ജോലി അവസാനിപ്പിച്ച് പോകാം എന്നുമാണ് ജീവനക്കാരോട് മസ്‌ക് പറഞ്ഞിരിക്കുന്നത്.

കോവിഡ് നിയന്ത്രങ്ങള്‍ അവസാനിച്ചതോടെയാണ് ജീവനക്കാരോട് ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ഇമൈല്‍ അയച്ചിട്ടുണ്ട്.

രണ്ട് ഇമൈലുകളാണ് ഇലോണ്‍ മസ്‌ക് ജീവനക്കാര്‍ക്ക് അയച്ചിട്ടുള്ളത്. ഒന്ന് വര്‍ക്ക് ഫ്രം ഹോം അവസാനിക്കണം എന്നുള്ളതും രണ്ടാമത്തേത് അതിലെ വ്യവസ്ഥകളും. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ 40 മണിക്കൂറെങ്കിലുംഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയില്‍നിന്ന് പുറത്തുപോകാം.’ ഇതാണ് ജീവനക്കാര്‍ക്ക് ലഭിച്ച മസ്‌കിന്റെ സന്ദേശം.

 

Previous articleഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നിഷേധിച്ച് തുര്‍ക്കി
Next articleജൂണില്‍ ആസ്റ്ററിന്റെ വില വര്‍ധിക്കുമെന്ന് എംജി