Home Business എണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഒപെക് ഒരുങ്ങുന്നതായി സൂചന

എണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഒപെക് ഒരുങ്ങുന്നതായി സൂചന

166
0

എണ്ണ ഉല്‍പാദന കരാറില്‍ നിന്നും റഷ്യയെ സസ്‌പെന്‍ഡ് ചെയ്യാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഒരുങ്ങുന്നതായി സൂചന. യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കം റഷ്യക്ക് മേലുള്ള ഉപരോധവും സാമ്പത്തിക സമ്മര്‍ദ്ദവും കടുക്കുന്നതിനെത്തുടര്‍ന്നാണ് ഒപെക് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

13 അംഗ സംഘടനയാണ് ഒപെക്. ഒപെകിലെ ചില രാജ്യങ്ങള്‍ റഷ്യയെ എണ്ണ ഉല്‍പാദന കരാറില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ഒപെക്. കഴിഞ്ഞ വര്‍ഷമായിരുന്നു റഷ്യയുമായും മറ്റ് എണ്ണ നിര്‍മാതാക്കളുമായും ഒപെക് കരാറിലേര്‍പ്പെട്ടത്. എണ്ണ നിര്‍മാണ തോത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഉടമ്പടി.

Previous articleലോക്ക്ഡൗണ്‍ അവസാനിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈന
Next articleസ്വര്‍ണവില വര്‍ധിച്ചു, പവന് 38,080 രൂപ