ജിയോഫോണിന്റെ താരിഫുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് റിലയന്‍സ് ജിയോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, താരിഫുകളില്‍ 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വര്‍ദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്.
ജിയോയ്ക്ക് 40 കോടി ഉപഭോക്താക്കളാണ് നിലവിലുള്ളത്. നേരത്തെയുള്ള പ്ലാന്‍ പ്രകാരം 28 ദിവസം വാലിഡിറ്റി ഉള്ള പ്ലാനുകള്‍ക്ക് 155 രൂപയാണ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാലിപ്പോള്‍ അത് വര്‍ധിപ്പിച്ച് 186 രൂപയാക്കി.
31 രൂപയുടെ വ്യത്യാസമാണ് ഒറ്റയടിക്കുണ്ടായത്. 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റാ വാലിഡിറ്റിയുമുള്ള പ്ലാനിന് ഇനിമുതല്‍ 222 രൂപയാണ് കൊടുക്കേണ്ടി വരിക. 185 രൂപയായിരുന്നു ഇതിന് മുന്‍പത്തെ നിരക്ക്. 336 ദിവസം വാലിഡിറ്റിയുള്ള 749 രൂപയുടെ പ്ലാനിന് 150 രൂപ വര്‍ധിച്ച് 899 രൂപയായി.