Home Business സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയന്‍സ്

സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയന്‍സ്

58
0

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയന്‍സും. വരും ദിവസങ്ങളില്‍ സമ്പദ്വ്യവസ്ഥയില്‍ നിന്നും കൂടുതല്‍ തിരിച്ചടിയുണ്ടാവുമെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയില്‍ നിന്നും പ്രതിക്ഷിച്ച ലാഭം ലഭിക്കാത്തതിന് പിറകേയാണ് റിലയന്‍സിന്റെ പ്രതികരണം.

എണ്ണവിപണിയേയും മാന്ദ്യം എന്ന ഭീഷണി പിടികൂടിയിരിക്കുകയാണെന്ന് റിലയന്‍സ് ജോയിന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.ശ്രീകാന്ത് പറഞ്ഞു. കുറഞ്ഞ വിലയും വില്‍ക്കുമ്പോള്‍ ലാഭത്തിലുണ്ടാവുന്ന കുറവും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍.

ലാഭം ഉണ്ടാക്കുമ്പോഴും ഉയര്‍ന്ന ഉല്‍പാദന ചെലവും ഇന്‍പുട്ട് ?വിലകളിലുണ്ടാവുന്ന വര്‍ധനവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് റിലയന്‍സ് വ്യക്തമാക്കുന്നു. ജൂണില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 76 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അതേസമയം, സാമ്പത്തിക മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പ് ഐ.എം.എഫും നേരത്തെ നല്‍കിയിരുന്നു.

 

Previous articleപനി ബാധിച്ച് ചികിത്സ തേടിയ ഒന്നര വയസുകാരന്റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു
Next articleമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍