Home Business ആര്‍ബിഐ നിയമം പാലിച്ചില്ല; ബാങ്കുകള്‍ക്ക് പിഴ ചുമത്തി

ആര്‍ബിഐ നിയമം പാലിച്ചില്ല; ബാങ്കുകള്‍ക്ക് പിഴ ചുമത്തി

135
0

ആര്‍ബിഐ നിയമം പാലിക്കാത്ത ബാങ്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ എട്ടു ബാങ്കുകളാണ് പിഴ അടയ്‌ക്കേണ്ടത്. ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയത്.

ബാങ്കുകള്‍ കെവൈസി പുതുക്കുന്ന നിയമങ്ങള്‍ ഉള്‍പ്പെടെ പാലിക്കാത്തതായി ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ബാങ്കുകളായ ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, ഗര്‍ഹ സഹകരണ ബാങ്ക്, യവത്മാല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്, ജില്ല സഹകാരി കേന്ദ്രീയ ബാങ്ക്, വരൂദ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക്, ഇന്ദപ്പൂര്‍ കോ കോപ്പറേറ്റീവ് ബാങ്ക്, ദി മെഹ്‌സാന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്‌ക്കെതിരെയാണ് പിഴ ചുമത്തിയത്.

 

Previous articleഈ വിസ്മയം കാണാതെ പോകരുതേ.., ആകാശത്ത് സൂപ്പർമൂൺ തെളിയും!
Next articleകക്കയം ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം