Home Business പലിശ നിരക്ക് വീണ്ടും ഉയരും, റീപോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ

പലിശ നിരക്ക് വീണ്ടും ഉയരും, റീപോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ

121
0
തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. 0.50 ശതമാനമാണ് ഇത്തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ 5.40 ആണ് റിപ്പോ നിരക്ക്. ആര്‍ബിഐ  മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേര്‍ന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു.
പോളിസി നിരക്ക് വര്‍ധിപ്പിക്കാന്‍ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്  അറിയിച്ചു. ആര്‍ബിഐ എംപിസി മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായി പരിഷ്‌കരിച്ചതായി ഗവര്‍ണര്‍ ദാസ് അറിയിച്ചു.
ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്രബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇന്ത്യന്‍ മോണിറ്ററി പോളിസി കമ്മിറ്റി നിരക്ക് വര്‍ധിപ്പിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 13.3 ബില്യണ്‍ ഡോളറിന്റെ വിദേശ മൂലധനമാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Previous articleഗൂഗിള്‍ മാപ്പ് ചതിച്ചു;  നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ നേരെ തോട്ടിലേക്ക്, കാറില്‍ കൈക്കുഞ്ഞടക്കം നാല് പേര്‍
Next articleമുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണം;  തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പിണറായി വിജയന്‍