Home Business പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

62
0
ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ പ്രധാനിയും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. 62 വയസായിരുന്നു.
ഇന്ത്യയിലെ പണക്കാരില്‍ 38-ആം സ്ഥാനത്താണു രാകേഷിന്റെ സ്ഥാനം. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ആകാശ എയര്‍ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ച്, കമ്പനി സര്‍വീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുന്‍ജുന്‍വാല വിടവാങ്ങിയത്.
മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്.
മുംബൈയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്നു ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു.
Previous articleഅധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒന്‍പത് വയസുകാരന്‍ മരിച്ചു
Next articleവിദേശത്തു നിന്നെത്തി കാണാതായ അനസിനെ കണ്ടെത്തി, കുടുംബത്തോടൊപ്പമാണ് അനസിനെ പൊലീസ് കണ്ടെത്