Home Business തമിഴ്‌നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്

തമിഴ്‌നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്

267
0

തമിഴ്‌നാട്ടില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത്. ഇന്നലെ ചെന്നൈയില്‍ ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

മകള്‍ ഐശ്വര്യ രജനികാന്താണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’, ഐശ്വര്യ ട്വീറ്റ് ചെയ്തു.

Previous articleവിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം
Next articleദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ്