Home Business കോടികളുടെ ലാഭവുമായി പൊതുമേഖല ബാങ്കുകള്‍

കോടികളുടെ ലാഭവുമായി പൊതുമേഖല ബാങ്കുകള്‍

69
0

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ലാഭപാതയില്‍ പ്രവര്‍ത്തനം തുടരുന്നു. കഴിഞ്ഞ ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ കോടികളുടെ വരുമാനമാണ് സമാഹരിച്ചത്. രാജ്യത്തെ 12 പോതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് 15,306 കോടി രൂപ ലാഭം നേടി.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തേക്കാള്‍ 9.2 ശതമാനം വര്‍ദ്ധനവാണിത്. 202122 സാമ്പത്തിക വര്‍ഷം സമാന പാദത്തിലെ സംയുക്ത ലാഭം 14,013 കോടി രൂപയായിരുന്നു. പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കും ലാഭയിടിവ് നേരിട്ടു.

ഈ രണ്ടു ബാങ്കുകള്‍ക്കും 7 ശതമാനം മുതല്‍ 70 ശതമാനം റേഞ്ചിലാണ് ലാഭയിടിവ് ഉണ്ടായിട്ടുള്ളത്. അതേസമയം, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 208 കോടി രൂപയില്‍ നിന്ന് 452 കോടി രൂപയായി വളര്‍ന്നു.

Previous articleകര്‍ണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: വി ടി ബല്‍റാം
Next articleമുകേഷ് അംബാനിയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണി