Home Business റിപ്പോ ഉയര്‍ത്തി; പിപിഎഫ് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍

റിപ്പോ ഉയര്‍ത്തി; പിപിഎഫ് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍

91
0

പണപ്പെരുപ്പവും പലിശനിരക്കും ഉയര്‍ന്നിട്ടും പബ്ലിക് പ്രൊവിഡന്‍ഫ് ഫണ്ട് പോലുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍. നിലവില്‍ തുടരുന്ന പലിശ നിരക്ക്തന്നെ ജൂലായി-സെപ്തംബര്‍ മാസത്തില്‍ തുടരും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1 ശതമാനം പലിശ നിരക്കാണ് 2022 സെപ്തംബര്‍ 30ന് അവസാനിക്കുന്ന പാദം വരെ ലഭിക്കുക. പിപിഎഫ് ഉള്‍പ്പടെയുള്ള പലിശ പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമാക്കുന്ന 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രം ആദായം 7.40 ശതമാനത്തിലെത്തിയിട്ടും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

1968ലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്ട് അനുസരിച്ച് ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. തികച്ചും നികുതി രഹിതമായതും ആകര്‍ഷകമായ പലിശ നിരക്കുകളും റിട്ടേണുകളും നല്‍കുന്നതായിരുന്നു പിപിഎഫുകള്‍. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. മാത്രമല്ല പിപിഎഫില്‍ അഞ്ചാം വര്‍ഷത്തിന് ശേഷം വായ്പ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുറന്ന സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള മൂന്നാം സാമ്പത്തിക വര്‍ഷത്തില്‍, നിക്ഷേപകന്‍ വായ്പയ്ക്ക് യോഗ്യനാണ്. പിപിഎഫില്‍ നിന്നും വായ്പ എടുത്താല്‍ 36 മാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കണം.

Previous articleഅപ്രതീക്ഷിതമായി അക്കൗണ്ട് ഉടമകള്‍ക്ക് കിട്ടിയത് ലക്ഷങ്ങള്‍; വെട്ടിലായി എച്ച്ഡിഎഫ്‌സി ബാങ്ക്
Next articleജൂലൈ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; അറിയാം