ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത് ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പലിശ പണം കൈമാറാന്‍ പോകുന്നു. രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക.
പിഎഫ് അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപയുണ്ടെങ്കില്‍ ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും. ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം ജൂണ്‍ 30നകം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് 202122 സാമ്പത്തിക വര്‍ഷത്തില്‍ 8.1% ആണ് EPFO പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.