Home Business ലെയ്‌സ് നിര്‍മ്മാണ യൂണിറ്റ് വിപുലീകരണം; പെപ്‌സികോ 186 കോടി നിക്ഷേപിക്കും

ലെയ്‌സ് നിര്‍മ്മാണ യൂണിറ്റ് വിപുലീകരണം; പെപ്‌സികോ 186 കോടി നിക്ഷേപിക്കും

138
0

ലെയ്‌സ് നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കരിക്കാന്‍ പെപ്‌സികോ 186 കോടി രൂപയുടെ നിക്ഷേപണം നടത്തും. ഉത്തര്‍പ്രദേശിലെ മഥുരയിലെ കോസി കലനില്‍ ‘ലെയ്‌സ്’ ഉരുളകിഴങ്ങ് ചിപ്‌സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ വിപുലീകരണത്തിനായാണ് പെപ്‌സികോ 186 കോടി രൂപ നിക്ഷേപിക്കുന്നത്.

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ പ്ലാന്റില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉത്പാദനവും കൂട്ടാന്‍ സാധിക്കും. ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന് വേണ്ടി പ്രതിവര്‍ഷം ഏകദേശം 1,50,000 ടണ്‍ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാന്‍ ആണ് പെപ്‌സികോ ലക്ഷ്യമിടുന്നത്. കൂടാതെ, 5,000ലധികം പ്രാദേശിക ഉരുളക്കിഴങ്ങ് കര്‍ഷകരെ ഉള്‍പ്പെടുത്തി പ്രത്യേക കാര്‍ഷിക സംയുക്ത പരിപാടിയും ലിസ്റ്റില്‍ ഉണ്ട്.

1500ലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്ലാന്റ് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കുറഞ്ഞത് 30% സ്ത്രീ ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക പദ്ധതിയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

 

Previous articleഇപിഎഫ് അക്കൗണ്ടിലേക്ക് നോമിനിയെ ചേര്‍ക്കണം; നിര്‍ദേശവുമായി ഇപിഎഫ്ഒ
Next articleഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദം, മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക; ആരോഗ്യമന്ത്രി