രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപത്തിലൂടെ നേടിയ വരുമാനങ്ങള്‍ ഇനി ആദായ നികുതി വകുപ്പിന് കൈമാറേണ്ടി വരും. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവിലെ ക്രിപ്റ്റോ ഇടപാടുകള്‍ സംബന്ധിച്ചുളള ആസ്തി വിവരങ്ങള്‍ കൈമാറേണ്ടതില്ല. എന്നാല്‍, പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതിനു ശേഷം എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പിന് കൈമാറേണ്ടത് നിര്‍ബന്ധമാക്കും.
ഓഹരി വിപണിയില്‍ വ്യാപാരം നടത്താന്‍ ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങള്‍ ഉണ്ട്. ഈ ചട്ടങ്ങള്‍ ക്രിപ്റ്റോ കറന്‍സിക്കും നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. രാജ്യത്തെ പ്രാധാന്യമുള്ള ഏത് സാമ്പത്തിക ഇടപാടുകള്‍ക്കും നിലവില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍, ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഉടന്‍ തന്നെ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.