Home Business ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ

ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ

63
0

ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട പലപ്പോഴും വലിയ രീതിയിലുള്ള പരാതികളും സംശയങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഇവ പരിഹരിക്കപ്പെടാറില്ല. അതിനാല്‍ ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതിയുമായി റിസര്‍ബ് ബാങ്ക്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ സെന്‍ട്രല്‍ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. നിലവില്‍, നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇക്വിഫാക്‌സ്, എക്‌സ്പീരിയന്‍, ട്രാന്‍സ് യൂണിയന്‍ സിബില്‍, സിആര്‍ഐഎഫ് എന്നിവയാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍. ഇവയെ ക്രെഡിറ്റ് ബ്യൂറോകളെന്നും അറിയപ്പെടാറുണ്ട്.

Previous articleവിനീതിന് കൂടുതല്‍ സ്ത്രീകളുമായി അടുപ്പം; സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍
Next articleവീണ ജോര്‍ജിന് ഫോണ്‍ അലര്‍ജി: സിപിഐ