ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം നല്‍കുന്നതില്‍ വിട്ടുനില്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനാണ് പരസ്യം നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് പരസ്യം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും കാര്യമായ സാമ്പത്തിക, സാമൂഹികസാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട് എന്നും പരസ്യം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.