Home Business വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

91
0

വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴില്‍ വരുന്ന ഗവണ്‍മെന്റിന്റെ ബിസിനസ് ഇടപാടുകള്‍ സ്വകാര്യ മേഖല ബാങ്കുകള്‍ക്ക് കൂടി അനുവദിക്കുക എന്നതിന്റെ ഭാഗമായാണ് മന്ത്രാലയം സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രധാനമായും ലെറ്റര്‍ ഓഫ് ക്രെഡിറ്റ് , ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയെയാണ് സേവനങ്ങള്‍ക്കായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

Previous articleഎടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതല്‍ ബാങ്കുകള്‍
Next articleതമിഴ്‌നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്