Home Business എടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതല്‍ ബാങ്കുകള്‍

എടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതല്‍ ബാങ്കുകള്‍

149
0

രാജ്യത്ത് എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി രാജ്യത്തെ വിവിധ ബാങ്കുകള്‍. നിലവില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ നടത്താന്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റു ബാങ്കുകളും ഈ നടപടി സ്വീകരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുമ്പോള്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.

എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് നാലക്ക നമ്പര്‍ അയയ്ക്കും. ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താവ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എത്രയെന്നു എടിഎം മെഷിനിലൂടെ രേഖപ്പെടുത്തിയാല്‍ ഉടന്‍ എടിഎം സ്‌ക്രീന്‍ ഒടിപി നല്‍കാനുള്ള സ്‌ക്രീന്‍ കാണിക്കും.

തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കുക.എസ്ബിഐ മാതൃകയില്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്കു മാറാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാറ്റം.

 

Previous articleഎസ് ബി ഐ യില്‍ നിന്ന് 14,000 കോടി രൂപ വായ്പ തേടി അദാനി
Next articleവിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം