സോഷ്യൽ മീഡിയ വെബ്സൈറ്റിൽ നിന്ന് ലോഗൗട്ട് ചെയ്തതിന് ശേഷവും ഉപയോക്താക്കളുടെ ഇന്റർനെറ്റ് ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നുവെന്നാരോപിചുള്ള ഒരു പതിറ്റാണ്ട് പഴക്കമുള്ള സ്വകാര്യത കേസ് തീർപ്പാക്കുന്നത്തിന് 90 മില്യൺ ഡോളർ നൽകാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. നിർദ്ദിഷ്ട ഒത്തുതീർപ്പ് തിങ്കളാഴ്ച വൈകിട്ട് കാലിഫോർണിയയിലെ സാൻ ജോസിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്തതാണ്.
അംഗീകരിക്കപ്പെട്ടാൽ, ഇത് എക്കാലത്തെയും വലിയ ഡാറ്റ-പ്രൈവസി ക്ലാസ്-ആക്ഷൻ സെറ്റിൽമെന്റുകളിൽ ഒന്നായിരിക്കും. ഫേസ്ബുക്ക് തെറ്റായി ശേഖരിച്ച ഡാറ്റ ഇല്ലാതാക്കണമെന്നും ഉടമ്പടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2010 ഏപ്രിലിനും 2011 സെപ്റ്റംബറിനും ഇടയിൽ, “ലൈക്ക്” ബട്ടണുകൾ അടങ്ങിയ മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കുള്ള ഉപയോക്താക്കളുടെ സന്ദർശനങ്ങൾ ട്രാക്ക് ചെയ്യുന്ന കുക്കികൾ സംഭരിക്കാൻ പ്ലഗ്-ഇന്നുകൾ ഉപയോഗിച്ച് ഫേസ്ബുക് സ്വകാര്യതയും വയർടാപ്പിംഗ് നിയമങ്ങളും ലംഘിച്ചുവെന്നാണ് കേസ് ആരോപിക്കുന്നത്.
2017 ജൂണിൽ കേസ് തള്ളിക്കളഞ്ഞിരുന്നു. കമ്പനി വിഷയം നിഷേധിച്ചെങ്കിലും വിചാരണയുടെ ചെലവുകളും അപകടസാധ്യതകളും ഒഴിവാക്കാനാണ് ഒത്തുതീർപ്പിനൊരുങ്ങിയത്. സെറ്റിൽമെന്റ് ഫണ്ടിൽ നിന്ന് 26.1 മില്യൺ ഡോളർ അല്ലെങ്കിൽ 29 ശതമാനം വരെ നിയമപരമായ ഫീസ് തേടാൻ വാദികൾക്കുവേണ്ടിയുള്ള അഭിഭാഷകർ പദ്ധതിയിടുന്നുണ്ട്. 2012 ഫെബ്രുവരിയിലാണ് കേസ് ആരംഭിച്ചത്.