ചില റഷ്യൻ സൈനികർ ഉക്രെയ്നിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും മടങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ന് ഉച്ചതിരിഞ്ഞ് വ്യാപാരത്തിൽ ഓഹരികൾ ഏകദേശം 3% ഉയർന്നു. ബിഎസ്ഇ സെൻസെക്സ് 2.95 ശതമാനം ഉയർന്ന് 58,070.21ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 2.9 ശതമാനം ഉയർന്ന് 17,330 ലെത്തി. രണ്ട് സൂചികകളും ഇന്നലെ ഏകദേശം 3 ശതമാനം ഇടിഞ്ഞിരുന്നു.
റഷ്യ ഉക്രൈൻ വാർത്തയെത്തുടർന്ന് യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ കുതിച്ചുയരുകയും ജാപ്പനീസ് യെൻ, സ്വിസ് ഫ്രാങ്ക് എന്നിവയുൾപ്പെടെ സുരക്ഷിതമായ കറൻസികൾ ഇടിയുകയും ചെയ്തു. നിഫ്റ്റി ഓട്ടോ സൂചിക, ബാങ്കിംഗ് സൂചിക, ഐടി സൂചിക എന്നിവ യഥാക്രമം 3.5%, 2.9%, 2.8% എന്നിങ്ങനെ ഉയർന്ന നേട്ടത്തിലാണ് അവസാനിച്ചത്. വ്യക്തിഗത ഓഹരികളിൽ, സ്പൈസ്ജെറ്റ് ത്രൈമാസ ലാഭം റിപ്പോർട്ട് ചെയ്തതിന് ശേഷം 5.7% മുന്നേറി.
അതേസമയം പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയിലെ 2.5% ഓഹരി വിറ്റതിന് ശേഷം മരുന്ന് നിർമ്മാതാക്കളായ സിപ്ല 4.5% ഇടിഞ്ഞു. കുറഞ്ഞ ത്രൈമാസ ലാഭത്തിൽ മണപ്പുറം ഫിനാൻസ് 10 ശതമാനത്തിലധികം ഇടിഞ്ഞു. ബോഫ സെക്യൂരിറ്റീസ് 2022 ഡിസംബറിലെ നിഫ്റ്റി ടാർഗെറ്റ് 19,100ൽ നിന്ന് 17,000 ആയി കുറച്ചു. മൾട്ടി-ഇയർ ക്യാപെക്സ്, ക്രെഡിറ്റ് വളർച്ച, സ്റ്റാർട്ടപ്പ് സൈക്കിളുകൾ, സാമ്പത്തിക, ധനനയങ്ങൾ എന്നിവയുടെ സംഗമം വഴി നാമമാത്രമായ മൊത്ത ആഭ്യന്തര വളർച്ചയെ ഘടനാപരമായി മറികടക്കാൻ ഇന്ത്യയുടെ കോർപ്പറേറ്റ് വരുമാനത്തിന് കഴിയുമെന്ന് ബൊഫ വിശകലന വിദഗ്ധർ പറഞ്ഞു.