Home Business ഇന്ത്യയില്‍ 12 മാളുകള്‍ കൂടി ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

ഇന്ത്യയില്‍ 12 മാളുകള്‍ കൂടി ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

97
0

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം 12 മാളുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. മലയാളിയായ എം എ യൂസഫലിയുടെ കീഴിലുള്ള യുഎഇ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനി രാജ്യത്ത് റീറ്റൈയ്ല്‍ മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് പദ്ധതിയിടുന്നത്. 19,000 കോടി രൂപയാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കമ്പനി നിക്ഷേപിക്കുന്നത്.

മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായിരിക്കും നിക്ഷേപം. ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 12 വലിയ മാളുകള്‍ കൂടി തുറക്കുമെന്നാണ് കമ്പനിയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Previous articleകാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്
Next articleസെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല: മുഖ്യമന്ത്രി