Home Business യുവാക്കളോട് മദ്യത്തിന്റെ ഉപയോഗം കൂട്ടാന്‍ ആവശ്യപ്പെട്ട് ഈ രാജ്യം

യുവാക്കളോട് മദ്യത്തിന്റെ ഉപയോഗം കൂട്ടാന്‍ ആവശ്യപ്പെട്ട് ഈ രാജ്യം

50
0

രാജ്യത്തിന്റെ വരുമാനത്തില്‍ ഇടിവ് നേരട്ടതോട് അത് വര്‍ധിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ജപ്പാന്‍. ഇതിനായി യുവാക്കളോട് മദ്യത്തിന്റെ ഉപയോഗം കൂട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ മത്സരം നടത്താനാണ് നീക്കം. ‘സേക്ക് വിവ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായി മദ്യത്തോടുള്ള ആകര്‍ഷണം കൂട്ടാനുള്ള നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാം.

മദ്യത്തിന്റെ രുചി, പുതിയ പരീക്ഷണങ്ങള്‍, വില്‍പ്പന രീതി, അഭിരുചിയില്‍ വന്ന മാറ്റം അടക്കമുള്ളവയില്‍ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം. മികച്ച ആശയങ്ങള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Previous articleസംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു
Next articleമെഡിക്കല്‍ കോളേജ് ലാബ് പരിശോധനാ ഫലം ഇനി മൊബൈല്‍ ഫോണിലും