Home Business ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം; നിരസിച്ച് സര്‍ക്കാര്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം; നിരസിച്ച് സര്‍ക്കാര്‍

93
0

ആദായനികുതി റിട്ടേണ്‍ അടയ്ക്കുന്നതിനുള്ള അവസാന തീയതി ഇനി നീട്ടില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരും ആദായനികുതി വകുപ്പും രംഗത്ത്. ജൂലൈ 31 ആണ് നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി.

എന്നാല്‍ ഇത് ഇനിയും നീട്ടണമെന്ന് നികുതിദായകരില്‍ നിന്നും അസോസിയേഷനുകളില്‍ നിന്നും അഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് അസസ്‌മെന്റ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. എന്നാല്‍ ഇനി തീയതിയില്‍ മാറ്റം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇപ്പോള്‍ പ്രതിദിനം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകളാണ് ലഭിക്കുന്നത്. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ഉയരും എന്നാണ് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് അറിയിച്ചിരിക്കുന്നത്.

 

Previous articleസ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ വിലക്ക്
Next article4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ