Home Business രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുറയും

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുറയും

83
0

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഉടന്‍ തന്നെ നിയന്ത്രണ വിധേയമാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ പുറത്തിറക്കിയ പുതിയ ബുള്ളറ്റിന്‍ പ്രകാരം, പണപ്പെരുപ്പം അടുത്ത എട്ടു മാസത്തിനുള്ളില്‍ 5 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ജൂണ്‍ കാലയളവില്‍ നിലവിലെ ഏഴ് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം എന്ന നിലയിലേക്ക് പണപ്പെരുപ്പം കുറയും.

അതേസമയം, അടുത്ത സാമ്പത്തിക സാമ്പത്തിക വര്‍ഷം ജൂണിന് ശേഷം പണപ്പെരുപ്പത്തിന്റെ തോത് 4 ശതമാനമായി കുറയ്ക്കാനുളള നടപടികളും ആര്‍ബിഐ സ്വീകരിച്ചിട്ടുണ്ട്.

 

Previous articleഅച്ഛന്‍ എന്ന നിലയില്‍ അഭിമാനം: മോഹന്‍ലാല്‍
Next articleകുടിശ്ശിക അടച്ചില്ല; വൈദ്യുതി മുടങ്ങാന്‍ സാധ്യത