Home Business രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഒരു ഡോളറിന് 79.04 രൂപ, ചരിത്രത്തിലാദ്യം

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഒരു ഡോളറിന് 79.04 രൂപ, ചരിത്രത്തിലാദ്യം

169
0

ചരിത്രത്തില്‍ ആദ്യമായി റെക്കോര്‍ഡ് ഇടിവില്‍ ഇന്ത്യന്‍ രൂപ. നിലവില്‍ ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്

ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയില്‍ & ഗ്യാസ് ഓഹരികളാണ് സൂചികകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടത്തിലേക്ക് എത്തിയത്.

സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയില്‍ & ഗ്യാസ് ഓഹരികളാണ് സൂചികകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടത്തിലേക്ക് എത്തിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച്യുഎല്‍) ഏറ്റവും കൂടുതല്‍ നഷ്ടത്തിലായി, 2.5 ശതമാനം ഇടിഞ്ഞു.

 

Previous articleഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്
Next articleഒഎന്‍ജിസി ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളിയും