Home Business ജൂലൈ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; അറിയാം

ജൂലൈ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; അറിയാം

242
0

ജൂലൈ മുതല്‍ ആദിയ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് ഈ മാസം മുതല്‍ ഉണ്ടായിരിക്കുന്നത്. പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതില്‍ ഇരട്ടി ഫീസ് ഈാടാക്കും എന്നതാണ് ഒരുമാറ്റം. ആധാര്‍പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂണ്‍ 30 വരെയായിരുന്നു. 2022 മാര്‍ച്ച് 31 മുതല്‍ 2022 ജൂണ്‍ 30 വരെ ഒരാള്‍ ആധാറുമായി പാന്‍ ലിങ്ക് ചെയ്യുകയാണെങ്കില്‍ 500 രൂപ വൈകിയതിനുള്ള ഫീസ് അടയ്‌ക്കേണ്ടി വരും. 2022 ജൂണ്‍ 30നകം ഒരു വ്യക്തി പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2022 ജൂലൈ 1 മുതല്‍ പാന്‍ആധാര്‍ ബന്ധിപ്പിക്കാനായി ഇരട്ടി പിഴ അടയ്‌ക്കേണ്ടിവരും.

2022 ഏപ്രില്‍ 1 മുതല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് 30 ശതമാനം ആദായനികുതി ഏര്‍പ്പെടുത്തിയ ശേഷം, 2022 ലെ യൂണിയന്‍ ബജറ്റില്‍ 1 ശതമാനം ടിഡിഎസ് കൂടി ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് നല്‍കണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും. ഇതാണ് രണ്ടാമത്തെ മാറ്റം.

ഡോക്ടര്‍മാരുടെയും സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരുടെയും പ്രമോഷന്‍ വഴി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 10 ശതമാനം ടിഡിഎസ് ജൂലൈ മുതല്‍ ഈടാക്കും എന്നതാണ് മറ്റൊരു മാറ്റം. 20,000 രൂപയോ അതില്‍ കൂടുതലോ ആണ് ഇത് വഴി നേടുന്നത് എങ്കില്‍ മാത്രമേ ടിഡിഎസ് ബാധകമാകൂ.

Previous articleറിപ്പോ ഉയര്‍ത്തി; പിപിഎഫ് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍
Next articleഅടുത്ത 40 വര്‍ഷം ബിജെപിയുടെ കാലഘട്ടം: അമിത് ഷാ